Amazon Advertisement
"
OJJ Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Action Drama Historical

Release date: 2025 (India)

Director: Nanda Kishore

Producers: Ektaa R Kapoor, Shobha Kapoor, Abhishek Vyas, Nick Thurlow

Play Trailer

Cast

Mohanlal

Mohanlal

Shanaya Kapoor

Shanaya Kapoor

Zahrah S Khan

Zahrah S Khan

Roshan Meka

Roshan Meka

Ragini Dwivedi

Ragini Dwivedi

Meka Srikanth

Meka Srikanth

മോഹൻലാൽ നായകനായി ബിഗ് ബജറ്റ് ചിത്രം ‘വൃഷഭ’യുടെ ആദ്യ ഷെഡ്യൂൾ പൂർത്തിയായി. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്കും പുറത്തുവന്നു. യോദ്ധാവിന് സമാനമായി കയ്യിൽ വാളേന്തി നിൽക്കുന്ന മോഹൻലാലിനെ ചിത്രത്തിൽ കാണാം. നന്ദ കിഷോർ സംവിധാനം ചെയ്യുന്ന വൃഷഭ അഞ്ച് ഭാഷകളിലാണ് റിലീസിനെത്തുന്നത്. കണക്ട് മീഡിയയും എവിഎസ് സ്റ്റുഡിയോസുമായി ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്താ കപൂർ സംയുക്തമായി നിർമിക്കുന്ന ചിത്രം ആക്‌ഷൻ എന്റർടെയ്നറാണ്. ചിത്രത്തിൽ മോഹൻലാലിന്റെ മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സ്നേഹബന്ധത്തിന്റെയും പ്രതികാരത്തിന്റെയും കഥയാണ് ചിത്രം പറയുന്നത്.


മലയാളം, തെലുഗ്, കന്നഡ, തമിഴ്, ഹിന്ദി ഭാഷകളിൽ ചിത്രം റിലീസിനെത്തും. സഹ്‍റ എസ്. ഖാന്‍, സിമ്രാൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എ വി എസ് സ്റ്റുഡിയോസിന്റെ ബാനറിൽ അഭിഷേക് വ്യാസ്, ഫസ്റ്റ് സ്റ്റെപ് മൂവീസിന്റെ ബാനറിൽ വിശാൽ ഗുർനാനി, ജൂറി പരേഖ് മെഹ്ത, ശ്യാം സുന്ദർ, ബാലാജി ടെലിഫിലിംസിന്റെ ബാനറിൽ ഏക്ത കപൂർ, ശോഭ കപൂർ, കണക്ട് മീഡിയയുടെ ബാനറിൽ വരുണ് മാതുർ എന്നിവരാണ് നിര്‍മാണം. പിആർ ഒ ശബരി.