Amazon Advertisement
"
dhyan pro1 Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Action

Release date: 2025 (India)

Director: Joshiy

Producers: Chemban Vinod Jose

Play Trailer

Cast

Mohanlal

Mohanlal

Sonu Sood

Sonu Sood

Kalyani Panicker

Kalyani Panicker

Arjun Ashokan

Arjun Ashokan

മലയാള സിനിമയിലെ അതുല്യരായ രണ്ട് പ്രതിഭകളുടെ എട്ടുവര്‍ഷത്തിന് ശേഷമുള്ള കൂടിചേരലിനെ ഏറെ ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ഹിറ്റ് മേക്കര്‍ ജോഷിക്കൊപ്പം നടന വിസ്മയം മോഹന്‍ലാല്‍ ഒന്നിക്കുന്ന റമ്പാന്‍ ആണ് സിനിമാ ലോകത്തെ പുതിയ ചര്‍ച്ച. അങ്കമാലി ഡയറീസിനും ഭീമന്‍റെ വഴിക്കും ശേഷം നടന്‍ ചെമ്പന്‍ വിനോദ് തിരക്കഥയൊരുക്കുന്ന റമ്പാന്‍ ഒരു ഇടിവെട്ട് ആക്ഷന്‍ ത്രില്ലറാകും എന്ന സൂചനയാണ് പുറത്തുവന്ന മോഷന്‍ പോസ്റ്റര്‍ സൂചിപ്പിക്കുന്നത്. മുണ്ടും മടക്കി കുത്തി ഒരു കൈയില്‍ മെഷീന്‍ ഗണ്ണും മറുകൈയില്‍ കൂടവുമായി ഒരു കാറിന്‍റെ മുകളില്‍ കയറി നില്‍ക്കുന്ന മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുക.പോസ്റ്റര്‍ വന്നതിന് പിന്നാലെ ഇതിലെ ലുക്കിനെ പറ്റിയുള്ള ചോദ്യത്തിന്, ചുറ്റിക ഇന്ത്യയിലും തോക്ക് യുഎസിലും എന്നാണ് മോഹൻലാൽ തമാശ രൂപേണ മറുപടി പറഞ്ഞത്അതേസമയം, റമ്പാന്റെ ആയുധം തോക്കോ ചുറ്റികയോ അല്ല, ബുള്ളറ്റിന്റെ ചെയിൻ ആണെന്നാണ് തിരക്കഥാകൃത്ത് ചെമ്പൻ വിനോദ് പറയുന്നത്. എപ്പോഴും ഒരു സിനിമ തുടങ്ങുമ്പോൾ, അതേറ്റവും വലിയ സിനിമ ആകണമെന്ന് പ്രാർത്ഥിക്കും. അതുപോലെ തന്നെയാണ് റമ്പാനും. ജോഷി സാറുമായി ഒരു സിനിമ ചെയ്യുക എന്ന് പറയുന്നത് വളരെയധികം സന്തോഷമുള്ള കാര്യമാണ്. എനിക്ക് മാത്രമല്ല എല്ലാ അഭിനേതാക്കൾക്കും. ഒരുപാട് നല്ല സിനിമകൾ എനിക്ക് അദ്ദേഹവുമായി ചെയ്യാൻ സാധിച്ചിട്ടുണ്ട്.


ഇന്ത്യയിൽ മാത്രമല്ല പുറത്തും ഷൂട്ട് ചെയ്യേണ്ട സിനിമയാണ് റമ്പാൻ. ഇന്ത്യയിൽ നിന്നും തുടങ്ങുന്ന സിനിമയുടെ ഒരു വലിയ ഭാ​ഗം യുഎസിൽ ആണ് നടക്കുന്നത്. വലിയൊരു പ്രൊഡക്ഷൻ ആണിത്.ചെമ്പോസ്‌കി മോഷൻ പിക്‌ചേഴ്‌സ്, ഐൻസ്റ്റിൻ മീഡിയ, നെക്‌സ്റ്റൽ സ്റ്റുഡിയോസ് എന്നിവയുടെ ബാനറിൽ ചെമ്പൻ വിനോദ് ജോസ്, ഐൻ‌സ്റ്റിൻ സാക്ക് പോൾ, ശൈലേഷ് ആർ സിംഗ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സമീർ താഹിർ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. സംഗീതം ഒരുക്കുന്നത് വിഷ്ണു വിജയ് ആണ്. നടി ബിന്ദു പണിക്കരുടെ മകള്‍ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നതും റമ്പാനിലൂടെയാണ്. ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ മകളായാണ് കല്യാണി എത്തുക. വസ്ത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്സ് സേവ്യർ, എഡിറ്റിംഗ് വിവേക് ​​ഹർഷൻ തുടങ്ങി മികച്ച സാങ്കേതിക പ്രവർത്തകരെ കൊണ്ട് സമ്പന്നമാണ് അണിയറ.2024-ന്റെ പകുതിയോടെ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ റിലീസ് 2025 ലെ വിഷു അല്ലെങ്കിൽ ഈസ്റ്റർ ആഘോഷങ്ങളോട് അനുബന്ധിച്ച് ആകുമെന്നാണ് സൂചന.