2025 ‧ Romantic Comedy
Release date: 2025 (India)
Director: M. Mohanan
Producers: Maha Subair
Vineeth
Nikhila Vimal
Kayadu Lohar
Aju Varghese
Isha Talwar
Indu Thampy
അരവിന്ദന്റെ അതിഥികൾക്കു ശേഷം എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. ചിത്രത്തിന്റെ കണ്ണൂർ മട്ടന്നൂരിലെ സെറ്റിൽ സന്ദർശനം നടത്തിയിരിക്കുകയാണ് എം.എൽ.എയും മുൻമന്ത്രിയുമായ കെ.കെ.ശൈലജ ടീച്ചർ. ചിത്രത്തിൽ ഒരു പ്രധാനവേഷത്തിലെത്തുന്ന ഈ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് കരസ്ഥമാക്കിയ പി.പി.കുഞ്ഞികൃഷ്ണനെ ശൈലജ ടീച്ചർ ആദരിച്ചു.
അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിനുശേഷം വീനീത് ശ്രീനിവാസനെ നായകനാക്കി എം.മോഹനൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു ജാതി ജാതകം. കണ്ണൂർ ജില്ലയിലെ ഒരു ഗ്രാമത്തിലെ യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. കണ്ണൂർ ഭാഗത്തെ ചിത്രീകരണം നടക്കുന്ന മട്ടന്നൂരിലെ കല്യാട്ടിലുള്ള പുരാതനമായ തറവാട്ടിലേക്കാണ് സ്ഥലം എം.എൽ.എ കൂടിയായ ശൈലജ ടീച്ചർ എത്തിയത്.
വർണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബൈറാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മട്ടന്നൂർ, കൊച്ചി, ചെന്നൈ എന്നിവിടങ്ങളിലായി ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകും.
കഥ പറയുമ്പോൾ, എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തെത്തിയ എം.മോഹനൻ്റെ ആദ്യ ചിത്രം കലാപരമായും സാമ്പത്തികവുമായ മികച്ച വിജയം നേടിയിരുന്നു. തുടർന്ന് മാണിക്യക്കല്ല്, 916, മൈ ഗോഡ്, അരവിന്ദന്റെ അതിഥികൾ എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. എല്ലാ ചിത്രങ്ങളും നന്മയുടേയും സ്നേഹത്തിന്റേയും ബന്ധങ്ങളുടേയും സന്ദേശം നൽകുന്ന ഹൃദ്യമായ കുടുംബചിത്രങ്ങളായിരുന്നു. കഥ പറയുമ്പോളിനു ശേഷം വൻവിജയം നേടിയ ചിത്രമാണ് അരവിന്ദന്റെ അതിഥികൾ പി.ആർ.ഓ -വാഴൂർ ജോസ്. ഫോട്ടോ -പ്രേംലാൽ പട്ടാഴി.