2025 ‧ Drama
Release date: 2025 (India)
Director: Bhadran
Producers: Joseph Pattathanam, Jayanth Mammen
Soubin Shahir
Mamta Mohandas
പതിനാല് വര്‍ഷങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ ഭദ്രൻ മടങ്ങിയെത്തുന്നു. ജൂതൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ അമ്പരപ്പിക്കുന്ന ഫസ്റ്റ് ലുക്ക് ടൈറ്റിൽ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് ചിത്രം പ്രഖ്യാപിച്ചത്. നടി മംമ്ത മോഹൻദാസ്. സൗബിൻ ഷാഹിറും ജോജു ജോര്‍ജ്ജുമാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ്ലുക്ക് നടൻ മോഹൻലാലാണ് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തത്. ‘എനിക്കു പ്രിയപ്പെട്ട ഭദ്രൻ സാറും സുരേഷ് ബാബുവും ഒന്നിക്കുന്ന ജൂതൻ സിനിമയ്ക്ക് എല്ലാ ആശംസകളും നേരുന്നെന്ന് മോഷൻ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ കുറിച്ചു.
എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥ എഴുതുന്നത്. ലോകനാഥൻ എസ് ആണ് ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്യുന്നത്. കുമ്പളങ്ങി നൈറ്റ്സ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ അതിമനോഹര ഗാനങ്ങൾ സമ്മാനിച്ച സുഷിൻ ശ്യാമാണ് ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. ബംഗ്ലാൻ ആണ് ചിത്രത്തിന് കലാസംവിധാനം നിര്‍വ്വഹിക്കുന്നത്. സമീറ സനീഷാണ് വസ്ത്രാലങ്കാരം. 2005ൽ റിലീസ് ചെയ്ത മോഹൻലാൽ ചിത്രമായ ഉടയോനാണ് ഭദ്രൻ സംവിധാനം ചെയ്ത് അവസാനമായി റിലീസിന് എത്തിയത്. ഇത്തവണത്തെ സംസ്ഥാന സര്‍ക്കാരിൻ്റെ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയ യുവതാരം സൗബിനും ഭദ്രനും മംമ്ത മോഹൻദാസ് ജോസഫിലൂടെ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ ജോജു ജോര്‍ജ്ജും ഒന്നിക്കുമ്പോൾ ആരാധകര്‍ക്ക് പ്രതീക്ഷ വാനോളമാണ്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് സൗബിൻ അവാര്‍ഡിന് അര്‍ഹനായത്. തുടര്‍ന്ന് താരത്തിന് നിരവധി ഓഫറുകളാണ് ലഭിക്കുന്നത്.