Amazon Advertisement
"
haal Image

⭐⭐⭐⭐☆ 4.7/5 (Critics' Choice)

2025 ‧ Fantasy Comedy

Release date: 2025 (India)

Director: Vaishakh Elans

Producers: Jomin Mathew, Aibin Thomas, Rahul ES

Play Trailer

Cast

Sharafudheen

Sharafudhin

Aishwarya Lekshmi

Aishwarya Lekshmi

ഷറഫുദ്ദീൻ, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹലോ മമ്മി' ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഹാങ് ഓവർ ഫിലിംസും എ ആൻഡ് എച്ച് എസ് പ്രൊഡക്ഷനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് 'ഹലോ മമ്മി'. നിലവിൽ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോ​ഗമിക്കുകയാണ്. ചിത്രം ഉടൻ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ഫാന്റസി കോമഡി ജോണറിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 'ഹലോ മമ്മി' സംവിധാനം ചെയ്യുന്നത് നവാഗതനായ വൈശാഖ് എലൻസ് ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സാൻജോ ജോസഫ് ആണ്. ഹിന്ദി ചലച്ചിത്രങ്ങളിലൂടെയും ആസ്പിരന്റ്സ്, ദി ഫാമിലി മാൻ, ദി റെയിൽവേ മെൻ തുടങ്ങിയ വെബ് സീരീസുകളിലൂടെയും ശ്രദ്ധേയനായ നടൻ സണ്ണി ഹിന്ദുജ പ്രധാന വേഷത്തിലെത്തുന്ന ആദ്യ മലയാള ചിത്രം കൂടിയാണിത്.


അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ജോമോൻ ജ്യോതിർ, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹാങ് ഓവർ ഫിലിംസിന്റെ നിർമാണത്തിലൊരുങ്ങുന്ന ചിത്രം, നീലവെളിച്ചം, അഞ്ചക്കള്ളകോക്കാൻ എന്നീ ചിത്രങ്ങളുടെ നിർമാണ പങ്കാളിത്തത്തിന് ശേഷം എ ആൻഡ് എച്ച്എസ് പ്രൊഡക്ഷൻസ് നിർമാണത്തിൽ സഹകരിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'ഹലോ മമ്മി'. ജോമിൻ മാത്യു, ഐബിൻ തോമസ്, രാഹുൽ ഇഎസ് എന്നിവരാണ് ചിത്രം നിർമിക്കുന്നത്. സജിൻ അലി, നിസാർ ബാബു, ദിപൻ പട്ടേൽ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമാതാക്കൾ. സന്തോഷ് ശിവന്റെ അസോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോയാണ് ചിത്രത്തിന്റെ എഡിറ്റർ. ജേക്ക്സ് ബിജോയിയാണ് ഹലോ മമ്മിയുടെ സംഗീത സംവിധാനം നിർവഹിക്കുന്നത്.


ക്രിയേറ്റിവ്‌ ഡയറക്റ്റർ: രാഹുൽ ഇഎസ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ബിജേഷ് താമി. പ്രൊഡക്ഷൻ കൺട്രോളർ: പ്രശാന്ത് നാരായണൻ. വസ്ത്രാലങ്കാരം: സമീറാ സനീഷ്. മേക്കപ്പ്: റോണക്സ് സേവ്യർ. പ്രൊഡക്ഷൻ ഡിസൈൻ: സാബു മോഹൻ. ഗാനരചന: മു. രി, സുഹൈൽ കോയ. സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ. ചീഫ് അസോസിയേറ്റ്: വിശാഖ് ആർ വാരിയർ. വിഎഫ്എക്സ്: പിക്റ്റോറിയൽ എഫ്എക്‌സ്. ഫൈറ്റ്സ്: കലൈ കിങ്സൺ, പിസി സ്റ്റണ്ട്സ്. കൊറിയോഗ്രാഫി: ഷെരീഫ്. സ്റ്റിൽസ്: അമൽ സി സദർ., ഡിസൈൻ: ടെൻ പോയിന്റ്. കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം. പിആർഒ: പ്രതീഷ് ശേഖർ. മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ്‌സ്: വൈശാഖ് സി വടക്കേവീട്. ജിനു അനിൽകുമാർ.