2025 ‧ Family Drama
Release date: 2025 (India)
Director: Binto Stephen
Producer: Listin Stephen
Dileep
Dhyan Sreenivasan
Siddique
ദിലീപിന്റെ സിനിമാ കരിയറിലെ 150മത് ചിത്രത്തിന്റെ ടൈറ്റിൽ പുറത്തുവിട്ടു. പ്രിൻസ് ആന്റ് ഫാമിലി എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപിനൊപ്പം ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു. ലിസ്റ്റിന്‍ സ്റ്റീഫൻ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ബിന്റോ സ്റ്റീഫന്‍ ആണ്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഉടന്‍ തിയറ്ററുകളില്‍ എത്തും. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഇവരുടെ 30-ാം നിര്‍മ്മാണ സംരംഭം കൂടിയാണ്. ലിസ്റ്റിൻ സ്റ്റീഫൻ നിര്‍മ്മിക്കുന്ന ആദ്യ ദിലീപ് ചിത്രം കൂടിയാണിത്. ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഷാരിസ് മുഹമ്മദ് രചന നിർവഹിക്കുന്ന ചിത്രം കൂടിയാണിത്. ഒരു ഫാമിലി എന്റർടെയ്‍നറായി ഒരുങ്ങുന്ന ചിത്രത്തിനുവേണ്ടി സംഗീതം ഒരുക്കുന്നത് സനൽ ദേവ് ആണ്.
എആർഎം എന്ന സൂപ്പർ ഡ്യൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം തികച്ചും വ്യത്യസ്തമായ ചിത്രവുമായാണ് മാജിക് ഫ്രെയിംസ് ഇനി എത്തുന്നത്. ദിലീപ് എന്ന നടനിൽ നിന്നും പ്രേക്ഷകർ എന്നും ഇഷ്ടപ്പെടുന്ന ഒരു കുടുംബ ചിത്രമാണ് "പ്രിൻസ് ആൻഡ് ഫാമിലി. ദിലീപ് -ധ്യാൻ ശ്രീനിവാസൻ കൂട്ടുകെട്ട് ആദ്യമായി എത്തുന്നതും ഈ ചിത്രത്തിലൂടെയാണ്. ഊട്ടി, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലായിരുന്നു 85 ദിവസങ്ങൾ നീണ്ട ചിത്രീകരണം. ചിത്രത്തിൽ പ്രിൻസ് എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ അനുജന്റെ വേഷത്തിൽ ധ്യാൻ ശ്രീനിവാസനും. ദിലീപിന്റെ തന്നെ മറ്റൊരാനുജനായി ജോസ് കുട്ടിയും വേഷമിടുന്നു. ബാലൻ വക്കീൽ എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ്-ബിന്ദു പണിക്കർ കോമ്പോയിൽ ഇവരുടെ മകനായി വീണ്ടും എത്തുന്ന ചിത്രം കൂടിയാണിത്. മഞ്ജു പിള്ള, ജോണി ആന്റണി,ജോസ് കുട്ടി, അശ്വിൻ ജോസ്, റോസ്ബെത് ജോയ്, പാർവതി രാജൻ ശങ്കരാടി എന്നീ താരങ്ങളെ കൂടാതെ നിരവധി പുതിയ മുഖങ്ങളും ചിത്രത്തിലെത്തുന്നു. ഉപചാരപൂർവ്വം ഗുണ്ട ജയൻ, നെയ്മർ, ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങൾക്ക് ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിച്ച ആളാണ് ബിന്റോ സ്റ്റീഫന്‍. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് രൺദിവെയാണ്.